Description
ഡി. സുഗതൻ – 1947 ഒക്ടോബർ 29 ന് ജനനം. അച്ഛൻ ദാമോദരൻ, അമ്മ ദേവകി. ആല പ്പുഴ നഗരത്തിന് വടക്ക് വടക്കനാര്യാട് ഗ്രാമത്തിലെ കർഷക കുടുംബത്തിൽ ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം ആലപ്പുഴ സനാതന ധർമ വിദ്യാശാല യിലും, കോളേജുവിദ്യാഭ്യാസം ആലപ്പുഴ എസ്. ഡി. കോളേജിലും. 1970-ൽ എറണാകുളം ലാ കോളേജിൽ നിന്നും നിയമ ബിരുദമെടുത്തു. അതേ വർഷം മുതൽ ആലപ്പുഴയിൽ അഭിഭാഷകൻ. പ്രശസ്‌ത സേവനത്തിന് ജുഡീഷ്യൽ അക്കാദമി ആദരിച്ചിട്ടുണ്ട്. വിദ്യാർഥി യുവജന പ്രസ്ഥാനത്തിലൂടെ പൊതു പ്രവർത്തനരംഗത്തുവന്നു. 2001- ൽ അമ്പലപ്പുഴ നിയോജകമണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ തിരഞ്ഞെടുക്ക പ്പെട്ടു. 2005-ൽ കോൺഗ്രസ് നിയമസഭാ കക്ഷി ട്രഷററായി. നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. മികച്ച വാഗ്മിയും എഴുത്തുകാരനുമാണ്. കമ്യൂ ണിസം വഞ്ചനയുടെ തത്വശാസ്ത്രം, നമ്മുടെ നിയമങ്ങൾ, മഹാഭാരത ത്തിലൂടെ, ഒരു ദേശത്തിൻ്റെ കഥ കയറിൻ്റെയും എന്നീ ഗ്രന്ഥങ്ങൾ ഇതി നോടകം രചിച്ചിട്ടുണ്ട്.
1 review for Thiruvithamkurum state Congressum
There are no reviews yet.